ജസ്റീസ് സദാശിവത്തിന്റെ നിയമനത്തോടു യോജിപ്പില്ല: കേരള കോണ്‍ഗ്രസ്-എം
ജസ്റീസ് സദാശിവത്തിന്റെ നിയമനത്തോടു യോജിപ്പില്ല: കേരള കോണ്‍ഗ്രസ്-എം
Tuesday, September 2, 2014 12:26 AM IST
കോട്ടയം: സുപ്രീം കോടതി ചീഫ് ജസ്റീസായിരുന്ന പി. സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ച കേന്ദ്ര നടപടിയോട് യോജിക്കാനാവില്ലെന്നു കേരള കോണ്‍ഗ്രസ്-എം സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.

പരമോന്നത ന്യായാധിപനായിരുന്നയാള്‍ ഗവര്‍ണറായി എത്തുക എന്നത് ഉചിതമായ കാര്യമല്ലെന്നു യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ. എം. മാണി ചൂണ്ടിക്കാട്ടി. മദ്യനിരോധനത്തിലൂടെ സംസ്ഥാനത്തിനു വര്‍ഷം 7000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. എന്നാല്‍ സാമൂഹിക പ്രതിബന്ധത മുന്‍നിറുത്തി മദ്യനിരോധനത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. റബര്‍ വില കുത്തനെ ഇടിഞ്ഞ് കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കെ കേന്ദ്രം റബര്‍ ഇറക്കുമതി പൂര്‍ണമായി നിരോധിക്കണം. തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുന്ന തീരദേശ പരിപാലന നിയമത്തിലെ വീഴ്ചകള്‍ പരിഹരിക്കണം.സമീപകാലത്ത് പല കോടതി വിധികളും സര്‍ക്കാരിന് എതിരാകുന്നുണ്ട്. ഇത് ആശാസ്യമല്ല. യോഗത്തില്‍ കെഎം മാണി, പിജെ ജോസഫ്, സിഎഫ് തോമസ്, ജോസ് കെ മാണി, ജോയി ഏബ്രഹാം തുടങ്ങി സംസ്ഥാന നേതാക്കള്‍ പെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.