ഫിഷറീസ് വകുപ്പിന്റെ കടലറിവുകള്‍ പദ്ധതിക്ക് ഈമാസം തുടക്കം
Tuesday, September 2, 2014 12:25 AM IST
ജോമി കുര്യാക്കോസ്

കോട്ടയം: മണ്‍മറഞ്ഞു പോകുന്ന അറിവുകള്‍ വരുംതലമുറയ്ക്കും മത്സ്യബന്ധനത്തിനും പ്രയോജനപ്പെടുത്താന്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കടലറിവുകള്‍ പദ്ധതിക്കു ഈമാസം തുടക്കമാകും. കടലിന്റെ നിറഭേദങ്ങള്‍ കണ്ടറിഞ്ഞുള്ള മത്സ്യബന്ധനം, തിരയിളക്കത്തിലെ ഭാവപകര്‍ച്ചകള്‍ തുടങ്ങി പഴമക്കാര്‍ സൂക്ഷിച്ചിരുന്ന അറിവുകള്‍ കോര്‍ത്തെടുത്താണു കടലറിവുകള്‍ പദ്ധതി നടപ്പാക്കുന്നത്. തീരപ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തലമുറകളായി കൈമാറിയിരുന്ന പരമ്പരാഗത അറിവുകള്‍ ശേഖരിക്കുന്നതോടൊപ്പം പ്രസിദ്ധീകരിക്കുകയുമാണു പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഫിഷറീസ് വകുപ്പ് ആദ്യഘട്ടത്തില്‍ 4.57 ലക്ഷം രൂപ വകയിരുത്തി. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഫിഷറീസ് റിസോഴ്സസ് മാനേജ്മെന്റ് സൊസൈറ്റിയ്ക്കാണു (ഫിര്‍മ) പദ്ധതിയുടെ ചുമതല.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിച്ചാണു മത്സ്യത്തൊഴിലാളികളില്‍നിന്ന് അറിവുകള്‍ ശേഖരിക്കുന്നത്. പ്രായമായ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വിവരശേഖരണത്തിനായി വിനിയോഗിക്കും. ഇവരില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കും. വിവിധ പ്രദേശങ്ങളുടെ കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ചു വിവരങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും ഫിര്‍മ പറയുന്നു.

വിവരങ്ങള്‍ ക്രോഡീകരിച്ചശേ ഷം ശാസ്ത്രീയ വശങ്ങള്‍ കണ്െട ത്തും. പഴമക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ക്കു ശാസ്ത്രീയ അടിത്തറയുണ്െടന്നും അതുലഭിക്കുന്നതോ ടെ പുതുതലമുറയ്ക്കും മത്സ്യബന്ധനത്തിനും ഗുണംചെയ്യുമെന്നും ഫിഷറീസ് വകുപ്പ് കണക്കുകൂട്ടുന്നു. മത്സ്യങ്ങളുടെ ലഭ്യത, ദുരന്തങ്ങളുടെ മുന്നറിയിപ്പ് എന്നിവ മനസിലാക്കാന്‍ ഇതുവഴി കഴിയും. ഇങ്ങനെ ലഭിക്കുന്ന അറിവുകളെ ശാസ്ത്രീയമായി അപഗ്രഥിക്കാനാകുമെന്നു പരിശോധിക്കുമെന്ന് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി. സഹദേവന്‍ പറഞ്ഞു.


കടലറിവുകള്‍ കണ്െടത്തുന്നതോടെ മത്സ്യബന്ധനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാമെന്നും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ശാസ്ത്രീയ വശങ്ങള്‍ പരിശോധിച്ചശേഷം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുത്താനാകുമെന്നും ചൂണ്ടിക്കാട്ടുന്നു. കടലറിവുകള്‍ ഉള്ളവരെ കണ്െടത്തുക ദുഷ്കരമാണെന്നും തീരദേശങ്ങള്‍ ഉള്‍പ്പെടുന്ന ത്രിതല പഞ്ചായത്ത് തലങ്ങളില്‍ വിവരശേഖരണം നടത്താനും പദ്ധതിയുണ്ട്. ലഭിക്കുന്ന വിവര ങ്ങള്‍ ക്രോഡീകരിച്ചു പുസ്തകങ്ങളാക്കുന്നതോടൊപ്പം സിഡികളില്‍ സൂക്ഷിക്കുകയും ചെയ്തു. വിവരശേഖരണത്തിനായി ഫിഷറീസ് വകുപ്പ് പദ്ധതി സംബന്ധിച്ചു പഞ്ചായത്തുകള്‍ക്ക് അറിയിപ്പുകള്‍ നല്‍കിത്തുടങ്ങി.

അതേസമയം പദ്ധതി നടത്തിപ്പ് ഫിര്‍മയെ ഏല്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവും ശക്തമാണ്. ഫിര്‍മ ഏറ്റെടുത്ത പലപദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ചതാണു പ്രതിഷേധക്കാരുടെ എതിര്‍പ്പിനിടയാക്കുന്നത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പോളയില്‍നിന്നു വൈദ്യുതിയും ബയോഗ്യാസ് വളവും ഉത്പാദിപ്പിക്കാനുള്ള പദ്ധതിയില്‍നിന്നും ഫിര്‍മ പിന്‍മാറിയിരുന്നു. ഈ പദ്ധതിക്കു ഇതുവരെ 13 കോടി രൂപയാണു ഫിര്‍മ ചെലവഴിച്ചത്. പോളവാരുന്നതുമൂലം കായലിലെ മത്സ്യസമ്പത്ത് വര്‍ധിക്കാനിടാക്കുമെന്നാണു ഫിഷറീസ് വകുപ്പ് കണക്കാക്കിയത്. ഫിര്‍മയുടെ കോട്ടയത്തെ തെരുവു വിളക്ക് പദ്ധതിയും പരാജയ മായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.