സ്കാനിംഗ് മെഷീന്‍ പണിമുടക്കിയതു കയറ്റുമതിക്കാരെ വലച്ചു
Monday, September 1, 2014 12:19 AM IST
കൊണ്േടാട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ളക്സിലെ എക്സറേ സ്കാനിംഗ് മെഷീന്‍ തകരാറിലായതു കയറ്റുമതിക്കാര്‍ക്കു തിരിച്ചടിയായി. ഇന്നലെ രാവിലെ മുതലാണു കാര്‍ഗോയിലെ വലിയ സ്ക്രീനിംഗ് മെഷീന്‍ തകാറിലായത്.

ഓണം മുന്‍നിര്‍ത്തി പഴം, പച്ചക്കറി ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിച്ച സമയമാണ് ഇപ്പോള്‍. ഇന്നലെ കനത്ത തിരക്കും ഉണ്ടായിരുന്നു. ചെറിയ മെഷീനില്‍ ഉത്പന്നങ്ങള്‍ പരിശോധിച്ചു വിമാനത്തില്‍ കയറ്റണമെന്നായതോടെ പലര്‍ക്കും ഉത്പന്നങ്ങള്‍ കയറ്റി അയയ്ക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.