മൊബൈല്‍ ഫോണിലും വാച്ചിലുമായി ഒളിപ്പിച്ച 10 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
Monday, September 1, 2014 12:18 AM IST
തിരുവനന്തപുരം: മൊബൈല്‍ ഫോണിലും വാച്ചുകളിലും സിഗരറ്റ് ലാംപുകളിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 329 ഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി സെയ്ദ് ഇബ്രാഹിമിനെ (21) കസ്റംസ് അധികൃതര്‍ കസ്റഡിയിലെടുത്തു.

ഇന്നലെ പുലര്‍ച്ചെ സിംഗപ്പൂരില്‍ നിന്നെത്തിയ ടൈഗര്‍ എയര്‍വേയ്സിലെത്തിയ യാത്രക്കാരനില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. മൊബൈല്‍ ഫോണുകള്‍ക്കുള്ളിലെ യന്ത്രോപകരണങ്ങള്‍ ഇളക്കി മാറ്റിയശേഷം സ്വര്‍ണം പിടിപ്പിക്കുകയായിരുന്നു. ഇതുപോലെ തന്നെ വാച്ചുകളിലും സിഗരറ്റ് ലാംപിലും സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.