യോജിപ്പിനുള്ള അവസരത്തില്‍ ഭിന്നിപ്പിനുള്ള വഴിയല്ല ആലോചിക്കേണ്ടതെന്നു പന്ന്യന്‍
യോജിപ്പിനുള്ള അവസരത്തില്‍ ഭിന്നിപ്പിനുള്ള വഴിയല്ല ആലോചിക്കേണ്ടതെന്നു  പന്ന്യന്‍
Monday, September 1, 2014 12:17 AM IST
കോട്ടയം: സിപിഎമ്മും സിപിഐയും തമ്മില്‍ യോജിപ്പിനുള്ള അവസരം തെളിയുമ്പോള്‍ ഭിന്നിപ്പിനുള്ള വഴിയല്ല ആലോചിക്കേണ്ടതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം. കോണ്‍ഗ്രസ് ബന്ധം ചൂണ്ടിക്കാട്ടി സിപിഎം സിപിഐയെ വിമര്‍ശിക്കുമ്പോള്‍ യുപിഎ സര്‍ക്കാരിനെ ഇരുവരും ചേര്‍ന്നു പിന്തുണച്ച കാര്യം മറന്നുപോകരുതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. 1964ല്‍ കമ്യൂണിസ്റ് പാര്‍ട്ടി രണ്ടായപ്പോള്‍ സിപിഐ ദേശീയജനാധിപത്യവും സിപിഎം ജനകീയജനാധിപത്യവും പാര്‍ട്ടിപരിപാടിയായി അംഗീകരിച്ചു. ഈ പരിപാടി തുടരുന്നുണ്േടായെന്ന് സിപിഎം വ്യക്തമാക്കണം. പന്ന്യന്‍ പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.