വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ കേരളം ഉള്‍ക്കൊള്ളണം: മന്ത്രി കെ.സി. ജോസഫ്
വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ കേരളം ഉള്‍ക്കൊള്ളണം: മന്ത്രി കെ.സി. ജോസഫ്
Monday, September 1, 2014 12:10 AM IST
ചങ്ങനാശേരി: വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കേരളത്തിനു കഴിയണമെന്നു സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. ക്ളൂണി സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച പുതിയ ബ്ളോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസരംഗത്തെ മാറ്റത്തിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം വേണം. ഇതിന് കൂടുതല്‍ ഓട്ടോണമസ് കോളജുകള്‍ വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ശാസ്ത്രപഠനത്തിനൊപ്പം ധാര്‍മിക മൂല്യങ്ങള്‍ക്കും വിദ്യാഭ്യാസത്തില്‍ പ്രാധാന്യം നല്‍കണമെന്ന് ആര്‍ച്ച് ബിഷപ് ഉദ്ബോധിപ്പിച്ചു. പുതിയ മന്ദിരത്തിന്റെ ആശീര്‍വാദം ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു.

കോണ്‍ഗ്രിഗേഷന്‍ ഓഫ് സെന്റ് ജോസഫ് ഓഫ് ക്ളൂണി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റര്‍ ജോസിലിന്‍ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, സി. എഫ്. തോമസ്എംഎല്‍എ, മാനേജര്‍ സിസ്റര്‍ ലൈല ജോസഫ്, പ്രിന്‍സിപ്പല്‍ സിസ്റര്‍ ജാന്‍സി വാഴപ്പിള്ളി, നഗരസഭാ ചെയര്‍പേഴ്സണ്‍ സ്മിത ജയകുമാര്‍, വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, മേരി മൌണ്ട് പള്ളി വികാരി ഫാ. വര്‍ഗീസ് കോട്ടക്കാട്ട്, മാടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജി മൂലയില്‍, പുതൂര്‍പളളി ചീഫ് ഇമാം അല്‍ ഹാഫിസ് ഇ. പി. അബൂബക്കര്‍ അല്‍ ഖാസിമി, എസ്എന്‍ഡി പി യൂണിയന്‍ പ്രസിഡന്റ് കെ.വി. ശശികുമാര്‍, വാര്‍ഡ് മെംബര്‍ സുജാത രാജു, പിടിഎ പ്രസിഡന്റ് ജോസുകുട്ടി കുട്ടംപേരൂര്‍, സ്റാഫ് സെക്രട്ടറി ജിന്‍സി ജോര്‍ജ്, സ്കൂള്‍ ലീഡര്‍ ജോസഫ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.