ഇടുക്കി ഡാം ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കു തുറന്നുകൊടുക്കും
Monday, September 1, 2014 12:09 AM IST
ചെറുതോണി: ഇടുക്കി-ചെറുതോണി ഡാമുകള്‍ ഇന്നുമുതല്‍ 30 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നതിന് അനുമതിയായെന്നു റോഷി അഗസ്റിന്‍ എംഎല്‍എ അറിയിച്ചു. ഡാം സന്ദര്‍ശിക്കുന്നതിനും ഇടുക്കി ജലാശയത്തില്‍ ബോട്ടിംഗ് നടത്തുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണു സന്ദര്‍ശന സമ യം. ചെറുതോണി ഡാമിനു സമീപ മുള്ള കൌണ്ടറില്‍നിന്നും സന്ദര്‍ശകര്‍ക്കാവശ്യമായ പാസ് ലഭിക്കും. ബോട്ടിംഗ് നടത്തുന്നതിന് അഞ്ചുപേരടങ്ങുന്ന ടീമിന് 600 രൂപയാണു നിരക്ക്.


സുരക്ഷാപ്രാധാന്യം കണക്കിലെടുത്ത് ഓണം, ക്രിസ്മസ് സീസണുകളില്‍ മാത്രമാണു പ്രത്യേക അനുമതിയോടെ ഡാം സന്ദര്‍ശിക്കാന്‍ അവസരമുള്ളത്. മുന്‍ വര്‍ഷങ്ങളിലുണ്ടായ സന്ദര്‍ശകരുടെ തിരക്കും സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഓണാവധിക്കുശേഷവും സന്ദര്‍ശനത്തിന് അനുമതി ഒരുക്കുന്നതിനുവേണ്ടിയാണ് 30 വരെ അനുമതി നല്‍കിയിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.