ശരത്ചന്ദ്രപ്രസാദിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
Sunday, August 31, 2014 11:31 PM IST
കൊച്ചി: ഒളികാമറ ബ്ളാക്മെയില്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതികളായ ബിന്ധ്യ തോമസ്, റുക്സാന, ജയചന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റലില്‍ താമസിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേസിലെ സാക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍യുമായ ടി. ശരത്ചന്ദ്രപ്രസാദിന്റെ രഹസ്യമൊഴി കൊച്ചി ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി.

കേസിലെ സുപ്രധാന സാക്ഷിയായ ശരത്ചന്ദ്രപ്രസാദിന്റെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടു പോലീസ് നേരത്തേ എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മുഖ്യപ്രതിയായ ജയചന്ദ്രന്റെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ എംഎല്‍എ ഹോസ്റലിനു സമീപത്തുനിന്നാണ് അറസ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു ശരത്ചന്ദ്രപ്രസാദില്‍നിന്നു പോലീസ് നേരത്തേ മൊഴി രേഖപ്പെടുത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.