സുന്നഹദോസിന്റെ അംഗീകാരത്തോടെ സഭാസമാധാനത്തിനു തയാര്‍: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ
Sunday, August 31, 2014 12:22 AM IST
കോട്ടയം: ദൈവഹിതമനുസരിച്ച് സഭാസമാധാനത്തിന് ഒരുക്കമാണെന്നും എന്നാല്‍ മലങ്കര യാക്കോബായ സുന്നഹദോസിന്റെ പൂര്‍ണ അംഗീകാരമില്ലാതെ അതിനു സന്നദ്ധനല്ലെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവ. ഭിന്നതകള്‍ അകറ്റി, കേസുകള്‍ പിന്‍വലിച്ചു പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്െടത്തി അനുരഞ്ജനത്തിനു താന്‍ ഒരുക്കമാണ്. എന്നാല്‍, മലങ്കര യാക്കോബായ സുന്നഹദോസിന്റെ അറിവോടും അംഗീകാരത്തോടുംകൂടെയേ ചെയ്യൂ. ഇതിനു വിരുദ്ധമായി സോഷ്യല്‍ മീഡിയയിലൂടെയോ അല്ലെതെയോ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മാത്യൂസ് തിമോത്തിയോസ് മെത്രാപ്പോലീത്ത പുറപ്പെടുവിച്ച ബാവയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.