കുസാറ്റ് വിസി തെരഞ്ഞെടുപ്പു കമ്മിറ്റിയില്‍ ഹൈബി ഈഡന്‍
കുസാറ്റ് വിസി തെരഞ്ഞെടുപ്പു കമ്മിറ്റിയില്‍ ഹൈബി ഈഡന്‍
Sunday, August 31, 2014 12:22 AM IST
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റിയിലേക്കു സിന്‍ഡിക്കറ്റ് പ്രതിനിധിയായി ഹൈബി ഈഡന്‍ എംഎല്‍എയെ തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തിലാണു തീരുമാനം. സര്‍വകലാശാല രജിസ്ട്രാര്‍ നിയമനത്തിനു പരിഗണിക്കാനായി ഡോ. ഡേവിഡ് പീറ്റര്‍, ഡോ. തോമസ് കുര്യന്‍ എന്നിവരുടെ പാനല്‍ ഗവണ്‍മെന്റിനു സമര്‍പ്പിക്കാനും സിന്‍ഡിക്കറ്റ് തീരുമാനിച്ചു. വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ.കെ. പൌലോസ് ജേക്കബ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.