റബര്‍ സംഭരണം പുനരാരംഭിക്കുന്നു
റബര്‍ സംഭരണം പുനരാരംഭിക്കുന്നു
Sunday, August 31, 2014 11:44 PM IST
തിരുവനന്തപുരം: റബര്‍മാര്‍ക്ക് സെപ്റ്റംബര്‍ രണ്ട് മുതല്‍ ആര്‍എസ്എസ്-4, ആര്‍എസ്എസ്-5 ഗ്രേഡിലുള്ള റബര്‍, റബര്‍ ബോര്‍ഡിന്റെ കോട്ടയം മാര്‍ക്കറ്റ് നിരക്കില്‍ നിന്നും കിലോഗ്രാമിന് രണ്ടുരൂപ അധികം നല്‍കി കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുമെന്ന് സഹകരണ വകുപ്പുമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അറിയിച്ചു. മാര്‍ക്കറ്റ് ഫെഡ് ഇന്നലെ മുതല്‍ സംഭരണം ആരംഭിച്ചു. റബര്‍ കര്‍ഷകര്‍ ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.


റബര്‍ വിലയിടിവു മൂലമുള്ള കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ധനമന്ത്രി, സഹകരണ മന്ത്രി, കൃഷി മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ റബര്‍മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ് എന്നീ സഹകരണ അപ്പക്സ് സ്ഥാപനങ്ങള്‍ മുഖേന കര്‍ഷകരില്‍ നിന്നു നേരിട്ട് റബര്‍ വാങ്ങുന്നതിനും അതിനായി മുപ്പതുകോടരൂപ വകയിരുത്താനും തീരുമാനിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.