പാര്‍ട്ടി പരിപാടി ഇല്ലാത്ത പാര്‍ട്ടിയാണു സിപിഐ: എം.എ. ബേബി
പാര്‍ട്ടി പരിപാടി ഇല്ലാത്ത പാര്‍ട്ടിയാണു സിപിഐ: എം.എ. ബേബി
Sunday, August 31, 2014 11:43 PM IST
കൊച്ചി: പാര്‍ട്ടി പരിപാടി ഇല്ലാത്ത പാര്‍ട്ടിയാണു സിപിഐയെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. അവരുമായി ഒന്നിക്കേണ്െടന്നും സഹകരണം ശക്തമാക്കുകയാണു വേണ്ടതെന്നും പാര്‍ട്ടി തീരുമാനിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ് ക്ളബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സാഹചര്യത്തില്‍ ഏതു പരിപാടിയാണു വേണ്ടതെന്ന കാര്യത്തില്‍ സിപിഐയില്‍ തര്‍ക്കമാണ്.

കമ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നു സിപിഎം ഉണ്ടായില്ലായിരുന്നെങ്കില്‍ ഇടതുപക്ഷം ശക്തമാകുമായിരുന്നില്ല. ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ നക്സലൈറ്റ് പാര്‍ട്ടികള്‍ അടക്കമുള്ള ഇടതുപാര്‍ട്ടികളുടെയും സംഘടനകളുടെയും വിശാല യോജിപ്പാണു വേണ്ടത്. പ്രത്യേകിച്ചു തെരഞ്ഞെടുപ്പു വേളകളില്‍.

സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ പ്രക്രിയ തുടരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയും സെക്രട്ടറിമാരെയും മൂന്ന് ഊഴം കഴിഞ്ഞാല്‍ മാറ്റുന്നത് ഇതിന്റെ ഭാഗമാണ്. അതു ഭരണഘടനാപരവുമാണ്. ആര്‍ജവമുള്ള പാര്‍ട്ടിയായതിനാല്‍ സിപിഎമ്മിനേ ഇങ്ങനെ തെറ്റുതിരുത്താന്‍ കഴിയൂ. പാര്‍ട്ടിയുടെ അടവു നയങ്ങളില്‍ അപര്യാപ്തതയുണ്േടാ എന്നു പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തും.


കണ്ണൂരില്‍ പാര്‍ട്ടി കേഡര്‍മാര്‍ ബിജെപിയില്‍ ചേരുന്നതു പാര്‍ട്ടിക്കു തെറ്റുപറ്റിയെന്നു മനസിലായതുകൊണ്ടാണോ എന്നു ചോദിച്ചപ്പോള്‍, അച്ചടക്ക നടപടിക്കു വിധേയരായവരാണ് അവിടെ ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു മറുപടി. കേരളത്തെ ബിജെപി ടാര്‍ജറ്റ് ചെയ്തിരിക്കുകയാണ്. ആര്‍എസ്എസ് സര്‍സംഘചാലക് ഇവിടെ തമ്പടിച്ചതും ദേശീയ പ്രസിഡന്റ് അമിത് ഷാ ഇവിടെ വരുന്നതും അതുകൊണ്ടാണ്.
സര്‍ക്കാരിന്റെ മദ്യനയത്തില്‍ പാര്‍ട്ടിക്കു ഭിന്നാഭിപ്രായമില്ല. മദ്യനിരോധനമല്ല വേണ്ടത്; മദ്യവര്‍ജനമാണ്. വേണ്ടത്ര തയാറെടുപ്പില്ലാതെയാണു സര്‍ക്കാര്‍ മദ്യനിരോധം ഏര്‍പ്പെടുത്തുന്നത്. നാണമില്ലാതെ എന്തും വിളിച്ചുപറയുന്നയാളാണു മുഖ്യമന്ത്രി. ടൈറ്റാനിയം അഴിമതി സിബിഐ അന്വേഷിക്കണമെന്നും ബേബി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.