സുപ്രഭാതം ദിനപത്രം ഉദ്ഘാടനം നാളെ
Sunday, August 31, 2014 11:42 PM IST
കോഴിക്കോട്: സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉടമസ്ഥതയില്‍ പ്രസിദ്ധീകരിക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്നു മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് മിനി ബൈപ്പാസിലെ സരോവരം ബയോപാര്‍ക്കിനു മുന്‍വശം തയാറാക്കിയ പന്തലിലാണ് ചടങ്ങ്.

കോഴിക്കോട് ആസ്ഥാനമായുള്ള ഇഖ്റ പബ്ളിക്കേഷന്റെ ആഭിമുഖ്യത്തിലുള്ള പത്രത്തിന്റെ രക്ഷാധികാരിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഡോ. ആസാദ് മൂപ്പന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.