ബസുകള്‍ക്കു വാതില്‍ ആര്‍ടിഎ ഉത്തരവു സ്റേ ചെയ്തു
Sunday, August 31, 2014 11:40 PM IST
കൊച്ചി: കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി മുന്‍പിലെയും പിറകിലെയും വാതിലുകള്‍ അടയ്ക്കാന്‍ സംവിധാനമൊരുക്കണമെന്ന റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ (ആര്‍ടിഎ) നിര്‍ദേശം സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണല്‍ സ്റേ ചെയ്തു. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണു നടപടി.

നാളെ മുതല്‍ തുറന്ന വാതിലുകളുമായി സര്‍വീസ് നടത്തരുതെന്നായിരുന്നു ജില്ലാ കളക്ടര്‍ ചെയര്‍മാനായ ആര്‍ടിഎയുടെ ഉത്തരവ്. കെഎസ്ആര്‍ടിസി ബസുകള്‍ക്കും കതകുകള്‍ നിര്‍ബന്ധമാക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ലോഫ്ളോര്‍ എസി ബസുകളിലും മറ്റുമുള്ളതുപോലെ ഹൈഡ്രോളിക് സംവിധാനത്തില്‍ ഡ്രൈവര്‍ക്കു നിയന്ത്രിക്കാവുന്ന വാതിലുകള്‍ വയ്ക്കണമെന്ന നിര്‍ദേശവുമുണ്ടായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.