ഇടുക്കിയില്‍ മഴ തുടരുന്നു
Sunday, August 31, 2014 11:34 PM IST
ചെറുതോണി: ഇടുക്കിയില്‍ മഴ തുടരുന്നു. ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറിനിടെ 48.60 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

അണക്കെട്ടില്‍ സംഭരണശേഷിയുടെ 59.06 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തേക്കാള്‍ 30.57 അടി വെള്ളം കുറവാണിപ്പോഴും. 2364.92 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. മൂലമറ്റം പവര്‍ഹൌസില്‍ 3.345 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.