ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രാജിവയ്ക്കേണ്ടതില്ല: കെ. മുരളീധരന്‍
Saturday, August 30, 2014 12:40 AM IST
തിരുവനന്തപുരം: ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും രാജിവയ്ക്കേണ്ടതില്ലെന്നു കെ. മുരളീധരന്‍ എംഎല്‍എ. വിജിലന്‍സിന്റെ നിരവധി അന്വേഷണ സംഘങ്ങള്‍ ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും മുഖ്യമന്ത്രിയുടെ പങ്കു തെളിയിക്കാനായില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.