കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കു പ്രത്യേക ലാപ്ടോപ് നല്കും
Saturday, August 30, 2014 12:39 AM IST
കൊച്ചി: കാഴ്ച വൈകല്യമുള്ള മുഴുവന്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം രൂപകല്‍പന ചെയ്ത ലാപ്ടോപ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഭിന്നശേഷിയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രത്യാശാ ഫൌണ്േടഷന്റെ 10-ാമതു വാര്‍ഷികാഘോഷവും 13-ാമതു വിവാഹപൂര്‍വ കൂടിക്കാഴ്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണമില്ലാത്തതിന്റെ പേരില്‍ അംഗവൈകല്യങ്ങളുള്ളവര്‍ക്കു ചികിത്സ നിഷേധിക്കുന്നതും അവരെ പൊതുധാരയില്‍നിന്നു മാറ്റി നിര്‍ത്തുന്നതും മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലൂര്‍ എജെ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രത്യാശാ ഫൌണ്േടഷന്‍ ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ് അധ്യക്ഷനായി. വിഭിന്ന ശേഷികളുള്ളവരുടെ കടങ്ങള്‍ എഴുതിത്തള്ളുക, അംഗവൈകല്യങ്ങളുള്ളവര്‍ക്കു സ്വയംതൊഴില്‍ പരിശീലനത്തിനും സംരംഭത്തിനും പിന്തുണ നല്‍കാന്‍ ഖാദി ബോര്‍ഡ് മാതൃകയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു ഏജന്‍സി രൂപീകരിക്കുക തുടങ്ങിയ 16 ഇന ആവശ്യങ്ങളടങ്ങിയ നിവേദനം സൈമണ്‍ ജോര്‍ജ് മുഖ്യമന്ത്രിക്കു നല്‍കി.


ഗായിക വൈക്കം വിജയലക്ഷ്മി, ബധിരമൂക ലോക സൌന്ദര്യമത്സരത്തില്‍ ആറാം സ്ഥാനക്കാരിയായ സോഫിയ ജോ, ഓട്ടോമൊബൈല്‍ ബോഡി ഡിസൈനര്‍ ബിജു ഓജസ് എന്നിവര്‍ക്കു മുഖ്യമന്ത്രി പുരസ്കാരങ്ങള്‍ നല്‍കി.

പി. രാജീവ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കെ. വിനയന്‍, സംസ്ഥാന ലീഗര്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറി സി. ജയചന്ദ്രന്‍, പ്രത്യാശാ ഫൌണ്േടഷന്‍ അഡ്വൈസര്‍ സി.എം. യോഷിത് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.