ബാങ്ക് മാനേജര്‍ക്കെതിരേ കേസെടുക്കണമെന്ന്
Saturday, August 30, 2014 12:36 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയെടുത്ത പുല്‍പ്പള്ളി കുമരക്കാലായില്‍ സജിത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരേ പ്രേരണക്കുറ്റത്തിനു കേസെടുക്കണമെന്ന് കേരള വികാസ് കോണ്‍ഗ്രസ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മൂന്നര ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് അറിയിച്ചതോടെയാണു സജിത് ആത്മഹത്യ ചെയ്തതെന്ന് അവര്‍ ആരോപിച്ചു.


വിദ്യാഭ്യാസവായ്പയെടുത്തവരെ ബാങ്ക് മാനേജര്‍മാര്‍ വ്യാപകമായി ഭീഷണിപ്പെടുത്തുന്നതായ പരാതികള്‍ ഉണ്െടന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കേരള വികാസ് കോണ്‍ഗ്രസ് ഭാരവാഹികളായ ജോസ് ചെമ്പേരി, എ. അബ്ദുള്‍ ഖാദര്‍, എസ്. നാഗരാജന്‍, കെ.എ. നാഷ്, പ്രഫ. കെ.ജെ. രമാഭായി എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.