ടൈറ്റാനിയം: ചെന്നിത്തലയുടെ പേര് ഉള്‍പ്പെടുത്തിയത് ആര്‍ക്കോ പറ്റിയ അബദ്ധമെന്നു സുധീരന്‍
ടൈറ്റാനിയം: ചെന്നിത്തലയുടെ പേര് ഉള്‍പ്പെടുത്തിയത് ആര്‍ക്കോ പറ്റിയ അബദ്ധമെന്നു സുധീരന്‍
Saturday, August 30, 2014 12:34 AM IST
കോട്ടയം: ആര്‍ക്കോ പറ്റിയ അബദ്ധമാണ് രമേശ് ചെന്നിത്തലയുടെ പേര് ടൈറ്റാനിയം അഴിമതിക്കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള കോടതിവിധി പഠിച്ചശേഷം നിയമവിദഗ്ധരുമായും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ചചെയ്ത് ആവശ്യമെങ്കില്‍ തുടര്‍ നടപടിയെപ്പറ്റി ആലോചിക്കുമെന്നും സുധീരന്‍ പറഞ്ഞു. കോട്ടയത്ത്ഇന്നലെ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചപ്പോഴാണു ടൈറ്റാനിയം കേസില്‍ സുധീരന്‍ നിലപാടു വ്യക്തമാക്കിയത്. ആരോപണത്തിന് ഇടയാക്കിയ സംഭവം നടക്കുമ്പോള്‍ ചെന്നിത്തല കെപിസിസി പ്രസിഡന്റോ ഭരണത്തില്‍ പങ്കാളിയോ ആയിരുന്നില്ല. ഈ കേസ് എന്താണെന്നുതന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു. അഴിമതിയാരോപണങ്ങള്‍ ഉയരുന്ന ഘട്ടങ്ങളിലെല്ലാം മുഖ്യമന്ത്രി മുഖംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണല്ലോയെന്ന ചോദ്യത്തിന്,“അദ്ദേഹം നിലപാട് വിശദീകരിച്ചിട്ടുണ്െടന്നായിരുന്നു മറുപടി. രാജിയാവശ്യം പ്രതിപക്ഷത്തിന്റെ രീതിയായി കണ്ടാല്‍ മതി. ധാര്‍മികതയുടെ പ്രശ്നമില്ലേയെന്ന ചോദ്യത്തിന്, അന്വേഷണത്തെ ആരും തടയില്ലെന്നും താനടക്കം സ്വാഗതം ചെയ്യുന്നതായും സുധീരന്‍ പറഞ്ഞു. കുറ്റകൃത്യം തെളിഞ്ഞതായി കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.