കയര്‍ ഫെഡ് തെരഞ്ഞെടുപ്പു വിജ്ഞാപനം റദ്ദാക്കി
Saturday, August 30, 2014 12:31 AM IST
കൊച്ചി: കയര്‍ഫെഡ് തെരഞ്ഞെടുപ്പു വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പും മറ്റു നടപടിക്രമങ്ങളും റദ്ദാക്കിയ ജസ്റീസ് കെ. സുരേന്ദ്രമോഹന്‍ പുതിയ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനും നിര്‍ദേശിച്ചു. സ്ത്രീകള്‍ക്കു രണ്ടു സീറ്റ് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടു നിയമാവലി ഭേദഗതി ചെയ്യണമെന്ന ഹര്‍ജികളിലാണു കോടതി ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.