മെഗാ നിക്ഷേപക ബോധവത്കരണം
മെഗാ നിക്ഷേപക ബോധവത്കരണം
Saturday, August 30, 2014 12:23 AM IST
കൊച്ചി: കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ നിക്ഷേപ ബോധവത്കരണ സംരക്ഷണ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ന്യൂഡല്‍ഹിയുടെ സഹകരണത്തോടെ എറണാകുളം ശാഖ ഏകദിന നിക്ഷേപക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രഫ.കെ.വി.തോമസ് എംപി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കൌണ്‍സിലംഗം ബാബു ഏബ്രഹാം കള്ളിവയലില്‍, ഐസിഎഐ (സിഎഫ്എംഐപി) കമ്മിറ്റി ചെയര്‍മാന്‍ ജെയ് ചായ്റ, എറണാകുളം ശാഖ ചെയര്‍മാന്‍ എം.ഒ.പൌലോസ് എന്നിവര്‍ പ്രസംഗിച്ചു.

ജിയോജിത്ത് പിഎന്‍ബി പാരിബ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സി.ജെ.ജോര്‍ജ്, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനും കൊച്ചിന്‍ സ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ് മുന്‍ പ്രസിഡന്റുമായ പി.സി.സിറിയക്, മദ്രാസ് സ്റോക്ക് എക്സ്ചേഞ്ച് മുന്‍ പ്രസിഡന്റ് ഡി.എന്‍.ദാസ്, അഡ്വ.ഷെറി സാമുവല്‍ ഉമ്മന്‍ എന്നിവര്‍ നിക്ഷേപക ബോധവത്കരണത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നടത്തി. പൊതുജനങ്ങളെ ഈ വിഷയത്തില്‍ കൂടുതല്‍ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഈ പരിപാടി സൌജന്യമായി നടത്തിയതെന്ന് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ബാബു ഏബ്രഹാം കള്ളിവയലില്‍, എം.ഒ.പൌലോസ് എന്നിവര്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.