ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഡ്രൈവര്‍ മരിച്ചു
Friday, August 29, 2014 12:51 AM IST
കായംകുളം: സിമന്റുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. പിക്കപ്പ്വാന്‍ ഡ്രൈവര്‍ തമിഴ്നാട് തെങ്കാശി ഇലഞ്ഞി രാമകൃഷ്ണ കോളനിയില്‍ സുബ്രഹ്മണ്യന്‍ (29) ആണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ കായംകുളം- പുനലൂര്‍ റോഡില്‍ കായംകുളം കൊപ്രാപുര ജംഗ്ഷന് സമീപമായിരുന്നു സംഭവം. കായംകുളം സസ്യ മാര്‍ക്കറ്റില്‍ നെല്ലിക്ക ഇറക്കിയശേഷം തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു പിക്കപ്പ്വാനില്‍ കായംകുളം ഭാഗത്തേക്ക് സിമന്റുമായി വരികയായിരുന്നു ലോറി ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ്വാനിനുള്ളില്‍ അകപ്പെട്ടുപോയ സുബ്രഹ്മണ്യനെ നാട്ടുകാര്‍ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇസ്ക് മുത്തിവിനെ പരിക്കുകളോടെ കായംകുളം സര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.