മദ്യരഹിത കേരളത്തിനു കൂട്ടായ ശ്രമം വേണം: പ്രോലൈഫ് സമിതി
Friday, August 29, 2014 12:27 AM IST
കൊച്ചി: മദ്യരഹിത കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ മതവിശ്വാസികളും കൂട്ടായി പരിശ്രമിക്കണമെന്നു കെസിബിസി പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. മദ്യപാനത്തിലൂടെ നിരവധി കുടുംബങ്ങളും വ്യക്തികളും തകരുമ്പോള്‍ കത്തോലിക്കാ വിശ്വാസികള്‍ക്കു നിശബ്ദരായിരിക്കാന്‍ കഴിയില്ല.

സഭയുടെ വിവിധ തലങ്ങളില്‍ മദ്യവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനവും അതാണ്. കെസിബിസിയുടെ മദ്യവിരുദ്ധനയം മറ്റു മതസമൂഹങ്ങള്‍ക്കും മാതൃകയാണ്. സമ്പൂര്‍ണ മദ്യനിരോധനമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിതനയത്തെ പൂര്‍ണമായും പിന്തുണയ്ക്കും. ഇതിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെയും യുഡിഎഫിനെയും കെസിബിസി പ്രോ ലൈ ഫ് സമിതി യോഗം അനുമോദിച്ചു. ഡയറക്ടര്‍ ഫാ.ജോസ് കോട്ടയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ് എഫ്.സേവ്യര്‍, പിആര്‍ഒ സാബു ജോസ്, ലൂയിസ് പള്ളിവാതുക്കല്‍, യുഗേഷ് പുളിക്കന്‍, അഡ്വ.ജോസി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.