എട്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കു യോഗ്യതാ പരീക്ഷ നടത്തരുതെന്നു ബാലാവകാശ കമ്മീഷന്‍
Friday, August 29, 2014 11:43 PM IST
കോഴിക്കോട്: സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്കൂളുകളിലെ എട്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അംഗീകാരമുള്ള സ്കൂളുകളില്‍ ചേരാന്‍ യോഗ്യതാ പരീക്ഷ നടത്താമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍.

യോഗ്യതാപരീക്ഷ നടത്താന്‍ അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസാവകാശ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമാണെന്നു കമ്മീഷന്‍ കണ്െടത്തി. സംസ്ഥാനത്തെ സ്കൂളുകളില്‍ എട്ടാം ക്ളാസ് വരെയുള്ള കുട്ടികളുടെ പ്രവേശനത്തിനു മുന്‍ഗണന നിശ്ചയിക്കാന്‍ യാതൊരു പരീക്ഷയും നടത്തരുതെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഉത്തരവിറക്കണമെന്നും കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ നസീര്‍ ചാലിയം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.


കോഴിക്കോട് മീഞ്ചന്ത ജിവിഎച്ച്എസ്എസില്‍ എട്ടാം ക്ളാസ് പ്രവേശനത്തിനു യോഗ്യതാ പരീക്ഷ നടത്തിയതായി പരാതിപ്പെട്ടു കോഴിക്കോട് ചൈല്‍ഡ്ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി. സുലൈമാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കമ്മീഷന്റെ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.