ഐഐഎച്ച്ടി ആധുനിക തറി വികസിപ്പിച്ചു
Thursday, August 28, 2014 1:17 AM IST
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (ഐഐഎച്ച്ടി) കൈത്തറി നെയ്ത്തുരംഗത്തു ആധുനിക തറി വികസിപ്പിച്ചെടുത്തു. 'ഹാന്‍ഡ്ലൂം കോട്ട്' എന്ന പേരില്‍ പുറത്തിറക്കുന്ന തറി നെയ്ത്തുകാരുടെ ചെറുവീടുകളിലെ പരിമിതമായ സാഹചര്യങ്ങളില്‍ തൊഴിലെടുക്കാന്‍ സാധിക്കുന്ന തരത്തിലാണു രൂപകല്‍പന ചെയ്തിട്ടുള്ളത്.

തറിയുടെ ഉപയോഗത്തിനുശേഷം മടക്കി കട്ടിലായും ഉപയോഗിക്കാം. ഒരു ലക്ഷം രൂപയാണു വില. കൈത്തറി ദിനമായ നാളെ രാവിലെ ഒമ്പതിന് എറണാകുളം രാമവര്‍മ ക്ളബ് ഹാളില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പുതിയ തറി വാണിജ്യാടിസ്ഥാനത്തില്‍ കുറഞ്ഞ വിലയ്ക്ക് നിര്‍മിച്ചു നല്‍കാനുള്ള ശ്രമത്തിലാണെന്നു ഐഐഎച്ച്ടി എക്സിക്യൂട്ടീവ് ഡയക്ടര്‍ അബ്ദുള്‍ കരീം ചേലേരി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.