കുഫോസ്: അപേക്ഷ ക്ഷണിച്ചു
Thursday, August 28, 2014 1:12 AM IST
കൊച്ചി: കേരള ഫിഷറീസ്- സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) പുതുതായി തുടങ്ങിയ പഠനവകുപ്പുകളില്‍ അക്കാഡമിക് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണു നിയമനം. ഡിസാസ്റര്‍ മാനേജ്മെന്റ്, ക്ളൈമറ്റ് സയന്‍സ്, മറൈന്‍ മൈക്രോബയോളജി ആന്‍ഡ് മറൈന്‍ ഡ്രഗ്സ്, ബയോടെക്നോളജി ആന്‍ഡ് ബയോ ഇന്‍ഫോര്‍മാറ്റിക്സ്, ഇന്റഗ്രേറ്റഡ് കോസ്റല്‍ സോണ്‍ മാനേജ്മെന്റ് എന്നീ അഞ്ചു പഠനവകുപ്പുകളിലാണു നിയമനം. സര്‍വീസില്‍നിന്നു വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ വേതനം 50,000 രൂപ. വിദ്യാഭ്യാസ യോഗ്യത, പരിചയം, വയസ് എന്നീ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.(ംംം.സൌളീ.മര.ശി ).


താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം രജിസ്ട്രാര്‍, കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാല, പനങ്ങാട് പി.ഒ., കൊച്ചി, 682506 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ അഞ്ചിനു വൈകുന്നേരം അഞ്ചിനു മുമ്പായി ലഭിക്കത്ത വിധം അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.