പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പിടിയില്‍
Thursday, August 28, 2014 1:04 AM IST
കൊച്ചി: പോലീസുകാരന്‍ ബാബു കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. കഴിഞ്ഞ ദിവസം പിടിയിലായ കണ്െടയ്നര്‍ സന്തോഷിനു പുറമേ മൂന്നും നാലും പ്രതികളായ പത്തനാപുരം കുരിശടി ഹെന്റി എഡ്വിന്‍, കിളികൊല്ലൂര്‍ മാന്ത്രിമകപുരം പള്ളിപടിഞ്ഞാറ്റേതില്‍ മഹേഷ് (പുഞ്ചിരി മഹേഷ്) എന്നിവരെയാണു സിബിഐ ഇന്നലെ അറസ്റ് ചെയ്തത്.

എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ മൂന്നു പ്രതികളെയും മജിസ്ട്രേറ്റ് കെ.എസ്. അംബിക 29 വരെ സിബിഐയുടെ കസ്റഡിയില്‍ വിട്ടു. പത്രപ്രവര്‍ത്തകനായ ഉണ്ണിത്താനു വാര്‍ത്ത ചോര്‍ത്തിനല്‍കിയെന്നാരോപിച്ച് 2011 ജനുവരി 11നാണ് ബാബുകുമാറിനെ ആക്രമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.