വെള്ളാപ്പള്ളിയുടെ നിലപാടുകളെ നേരിടുമെന്നു കാത്തലിക് ഫെഡറേഷന്‍
Thursday, August 28, 2014 1:04 AM IST
ആലപ്പുഴ: ക്രൈസ്തവ വിശ്വാസത്തെയും വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞിനെയും മദ്യമെന്നു മുദ്രകുത്തി അധിക്ഷേപിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ സമുദായം ഒറ്റക്കെട്ടായി നേരിടുമെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സമുദായിക അന്തരീക്ഷം തകര്‍ക്കുക എന്ന ദുരുദ്ദേശത്തോടെയുള്ളതാണു പ്രസ്താവന. സ്വന്തം സമുദായത്തില്‍നിന്നു നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ ക്രൈസ്തവ സഭകളുടെ മേല്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന കുതിരകയറ്റം അവസാനിപ്പിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.


പത്രസമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത പിതൃവേദി പ്രസിഡന്റ് ജോസ് കൈലാത്ത്, പാസ്ററല്‍ കൌണ്‍സില്‍ അംഗം ഔസേപ്പച്ചന്‍ ചെറുകാട്, കാത്തലിക് കൌണ്‍സില്‍ ദേശീയ നിര്‍വാഹകസമിതിയംഗങ്ങളായ മുക്കം ബേബി, പി. ഡി. ജോസഫ് പാലയ്ക്കല്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.