മതപരമായ ആചാരങ്ങള്‍ക്കുള്ള വൈന്‍ ഉപയോഗം തുടരാം: മന്ത്രി
മതപരമായ ആചാരങ്ങള്‍ക്കുള്ള വൈന്‍ ഉപയോഗം തുടരാം: മന്ത്രി
Wednesday, August 27, 2014 12:39 AM IST
തിരുവനന്തപുരം: മതപരമായ ആചാരങ്ങള്‍ക്കുള്ള വൈന്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം തുടരാമെന്നു മന്ത്രി കെ. ബാബു. ക്രൈസ്തവ ദേവാലയങ്ങളില്‍ വൈന്‍ നിരോധിക്കണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. കണ്ണൂര്‍ മുത്തപ്പന്‍ ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായുള്ള കള്ളിന്റെ ഉപയോഗവും തടയില്ല. ഏതു മതവിശ്വാ സത്തിന്റെയും ഭാഗമായുള്ള ഒരു ആചാരവും തടയില്ലെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.