സംസ്ഥാന യുവജന കമ്മീഷന്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
Wednesday, August 27, 2014 1:32 AM IST
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുധാരയിലെത്തിക്കുന്നതിനും യുവാക്കള്‍ക്ക് ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ കമ്മീഷനുമായി സംവദിക്കുന്നതിനും ഉദ്ദേശിച്ചു രൂപം നല്‍കിയ വെബ്സൈറ്റ് പി.ആര്‍. ചേംബറില്‍ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

കമ്മീഷന്റെ ഘടന, പ്രവര്‍ത്തനം, പരിപാടികള്‍, സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വെബ്സൈറ്റില്‍ ഇലക്ട്രോണിക് ഫോമില്‍ പരാതികളും മറ്റു നിര്‍ദേശങ്ങളും കമ്മീഷനു നല്‍കുന്നതിനുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.