അഡാര്‍ട്ട് ലഹരിവിമോചനകേന്ദ്രം പേള്‍ ജൂബിലി നിറവില്‍
അഡാര്‍ട്ട് ലഹരിവിമോചനകേന്ദ്രം പേള്‍ ജൂബിലി നിറവില്‍
Wednesday, August 27, 2014 1:01 AM IST
പാലാ: കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തേതുമായ ലഹരിവിമോചന ചികിത്സാകേന്ദ്രം പാലാ അഡാര്‍ട്ട് സ്ഥാപിതമായിട്ടു മൂന്നു പതിറ്റാണ്ട്. പിന്നി ഏറ്റവും മികച്ച ലഹരിവിമോചന ചികിത്സാകേന്ദ്രമായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത അഡാര്‍ട്ട്, മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റീസ് ആന്‍ഡ് എംപവര്‍മെന്റിന്റെ അംഗീകാരത്തോടെ പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

പേള്‍ ജൂബിലി സമ്മേളനം 29ന് ഉച്ചകഴിഞ്ഞു രണ്ടിന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അധ്യക്ഷത വഹിക്കും. മദ്യവിരുദ്ധ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും. മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പ്രഫ. എന്‍.എം. സെബാസ്റ്യന്‍, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ഫാ. സെബാസ്റ്യന്‍ പാട്ടത്തില്‍, സിസ്റര്‍ ജോവാന്‍ ചുങ്കപ്പുര, ഡോ. ജോയി ഫ്രാന്‍സിസ്, ഫാ. തോമസ് കൊച്ചെളേച്ചംകളം, എം.എസ്. വസന്തകുമാരി, തോമസ് പീറ്റര്‍, സാബു ഏബ്രഹാം, ടി.കെ. ജോസഫ് എന്നിവര്‍ പ്രസംഗിക്കും. അന്നേദിവസം രാവിലെ ഒമ്പതു മുതല്‍ അഡാര്‍ട്ട് കുടുംബാംഗങ്ങളുടെ ഒത്തുചേരലും അനുഭവസാക്ഷ്യങ്ങളുമുണ്ടാകും. സിസ്റര്‍ സ്റാന്‍സി, സിസ്റര്‍ ബെന്നറ്റ്, ഡിജോ ദാസ്, ജെറിന്‍ ജോസഫ്, പാപ്പച്ചന്‍ മുത്തോലി, ജോസ് കാവാലി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.


പാലാ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്യന്‍ വയലിലിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും പ്രായോഗിക പരിജ്ഞാനത്തിന്റെയും ഉദാഹരണമാണ് അഡാര്‍ട്ട്. 1984 ഓഗസ്റ്15 ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ സാന്നിധ്യത്തില്‍ മാര്‍ സെബാസ്റ്യന്‍ വയലിലാണ് ഈ ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഫാ. സെബാസ്റ്യന്‍ പാട്ടത്തിലായിരുന്നു സ്ഥാപക ഡയറക്ടര്‍. 1995 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി അഡാര്‍ട്ടില്‍ ലഹരിമോചന ചികിത്സ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മുപ്പതോളം വ്യക്തികള്‍ക്കും അതിലൂടെ അവരുടെ കുടുംബാംഗങ്ങള്‍ക്കും 30 ദിവസം താമസിച്ചുള്ള ചികിത്സയുടെ പ്രയോജനം ലഭിക്കുന്നു. 30 ദിവസത്തെ ചികിത്സയില്‍ ശാരീരികമായ പുനഃക്രമീകരണം, വ്യക്തിത്വ വികാസത്തിനും കുടുംബബന്ധങ്ങള്‍ ശക്തമാക്കുന്നതിനുമുള്ള ക്ളാസുകള്‍, പരിശീലന പരിപാടികള്‍, കൌണ്‍സലിംഗ് എന്നിവ ഉള്‍പ്പെടും. മദ്യപാനരോഗം മരുന്നുകള്‍ ഉപയോഗിച്ചു ചികിത്സിച്ചു ഭേദമാക്കാനാകില്ല. എന്നാല്‍ മദ്യപാനം മൂലമുണ്ടാകുന്ന എല്ലാവിധ ശാരീരികവും മാനസികവുമായ രോഗങ്ങള്‍ മരുന്നിലൂടെ സുഖപ്പെടുത്താനാകും.

മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും മൂലം തകര്‍ന്ന ആയിരക്കണക്കിനു കുടുംബബന്ധങ്ങള്‍ക്കു ദൃഢത നല്‍കുവാന്‍ സാധിച്ച ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രോജക്ട് ഡയറക്ടര്‍ പ്രഫ. എന്‍.എം. സെബാസ്റ്യനും അഡ്മിനിസ്ട്രേറ്റര്‍ സിസ്റര്‍ സ്റാന്‍സിയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.