പോലീസ്-എക്സൈസ് സംയുക്ത പരിശോധന വേണമെന്ന് മദ്യവിരുദ്ധ സമിതി
Wednesday, August 27, 2014 12:59 AM IST
ആലപ്പുഴ: ഓണാഘോഷം പ്രമാണിച്ചു കര്‍ശനമായ മദ്യപരിശോധന ഏര്‍പ്പെടുത്തണമെന്നു കേരള പ്രദേശ് മദ്യവിരുദ്ധസമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ വ്യാജമദ്യം കടന്നുവരാന്‍ സാധ്യതയുണ്െടന്നും സംസ്ഥാനത്ത് സ്പിരിറ്റ് ലോബിയുടെ പ്രവര്‍ത്തനം ശക്തമാണെന്നും അതു തടയുന്നതിനു പോലീസ്- എക്സൈസ് സംയുക്ത പരിശോധന ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരള പ്രദേശ് മദ്യവിരുദ്ധസമിതി സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


എം.എ. ജോണ്‍ മാടമന അധ്യക്ഷത വഹിച്ചു. അഡ്വ. ദിലീപ് ചെറിയനാട്, മൌലാന ബഷീര്‍ ഹാജി, എത്സമ്മ പോള്‍ കോലഞ്ചേരി, നൌഷാദ് മാന്നാര്‍, അഡ്വ. പ്രദീപ് കൂട്ടാല എന്നിവര്‍ പ്രസംഗിച്ചു. കെ. കാര്‍ത്തികേയന്‍ നായര്‍, ഇ. ഷാബ്ദീന്‍, പി.ജെ. കുര്യന്‍, ലൈസമ്മ ബേബി, ദേവന്‍ പി. വണ്ടാനം എന്നിവര്‍ പങ്കെടുത്തു. സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് 30ന് കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുമ്പില്‍ ഉപവാസം നടത്തുമെന്നും ജോണ്‍ മാടമന അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.