ബൈബിള്‍ നാടക സമാഹാരം പ്രസിദ്ധീകരിച്ചു
ബൈബിള്‍ നാടക സമാഹാരം പ്രസിദ്ധീകരിച്ചു
Sunday, August 24, 2014 12:25 AM IST
പാലാ: പാലാ കമ്യൂണിക്കേഷന്‍സ് ബൈബിള്‍ നാടക സമാഹാരം പ്രസിദ്ധീകരിച്ചു. 'അവതരിച്ച വചനം' എന്ന പേരില്‍ ഗ്രന്ഥത്തോടൊപ്പം നാടകങ്ങളുടെ ശബ്ദരേഖയടങ്ങുന്ന ഓഡിയോ സിഡിയും ഉള്‍പ്പെടുത്തിയാണ് സമാഹാരം തയാറാക്കിയിരിക്കുന്നത്.

ബൈബിളിലെ 20 സംഭവങ്ങളുടെ നാടകാവിഷ്കാരമാണ് ഈ ഗ്രന്ഥം. എല്ലാ ക്രൈസ്തവസഭകളുടെയും വേദപഠനത്തിനും, കുടുംബക്കൂട്ടായ്മ, വാര്‍ഷികങ്ങള്‍, തിരുനാളുകള്‍, ഇടവകദിനാചരണങ്ങള്‍ തുടങ്ങി മതപരമായ ആഘോഷ പരിപാടികള്‍ക്ക് 'അവതരിച്ച വചനം' സഹായകരമാകുമെന്നു പാലാ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. ജയിംസ് വെണ്ണായിപ്പിള്ളില്‍ പറഞ്ഞു.

കാക്കനാടു നടന്ന സീറോ മലബാര്‍ സിനഡില്‍ അവതരിച്ച വചനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു നല്‍കി പ്രകാശനം ചെയ്തു.


മാധ്യമലോകം ശക്തമായിരിക്കുന്ന ഇക്കാലത്ത് നാടകങ്ങള്‍പോലെയുള്ള കലാരൂപങ്ങള്‍ സുവിശേഷവത്കരണത്തിന് ഏറെ പ്രയോജനമാണെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

ഫ്രാന്‍സിസ് ടി. മാവേലിക്കര, മാത്യൂസ് കൂനമ്മാവ്, ഫാ. സെബാസ്റ്യന്‍ കിടങ്ങത്താഴെ, ഫാ. ജോസഫ് ആലഞ്ചേരി തുടങ്ങിയവരാണ് നാടക രചയിതാക്കള്‍. പ്രമുഖ നാടകസംവിധായകന്‍ പ്രദീപ് റോയ് ശബ്ദ സംവിധാനം ചെയ്തിരിക്കുന്നു. പാലാ കമ്മ്യൂണിക്കേഷന്‍സാണ്'അവതരിച്ച വചനം'’ പുസ്തകവും സിഡിയും പ്രസാധനം ചെയ്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.