മദ്യനയം സ്വാഗതാര്‍ഹം: ബിഷപ് കാരിക്കശേരി
Sunday, August 24, 2014 12:21 AM IST
കൊച്ചി: ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്ന സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹമാണെന്നു കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി. സുധീരമായ ഈ തീരുമാനത്തിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ശക്തമായ നിലപാടു സ്വീകരിച്ച കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെയും ബിഷപ് അഭിനന്ദിച്ചു.

പൂട്ടിയ 418 ബാറുകള്‍ക്കു പുറമെ നിലവിലുള്ള 312 ബാറുകള്‍ കൂടി അടച്ചുപൂട്ടുമെന്ന പ്രഖ്യാപനം ധീരോദാത്തമാണ്. ഓരോ വര്‍ഷവും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകളില്‍ പത്തു ശതമാനം വീതം അടച്ചുപൂട്ടുമെന്ന പ്രഖ്യാപനവും എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിക്കുമെന്ന പ്രഖ്യാപനവും മദ്യവിമുക്ത കേരളത്തിലേക്കുള്ള ചുവടുവയ്പാണ്. മദ്യവിപത്തിനെതിരേയുള്ള ബോധവത്ക്കരണം തുടരണമെന്നും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കു പുനരധിവാസം നല്‍കുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നും ബിഷപ് ഓര്‍മിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.