മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123.8 അടി
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123.8 അടി
Sunday, August 24, 2014 12:21 AM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 124 അടിയിലേക്കെത്തുന്നു. ഇന്നലെ വൈകുന്നേരം 123.8 അടിയാണു ജലനിരപ്പ്. അണക്കെട്ട് പ്രദേശത്ത് 35.2 മില്ലിമീറ്ററും തേക്കടിയില്‍ 26.8 മില്ലിമീറ്ററും മഴ പെയ്തു. സെക്കന്‍ഡില്‍ 2101 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സെക്കന്‍ഡില്‍ 500 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്. തമിഴ്നാട്ടില്‍ കനത്ത മഴയായതിനാലാണ് അങ്ങോട്ടേക്കുള്ള വെള്ളത്തിന്റെ അളവില്‍ കുറവുവരുത്തിയത്.

ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയുള്ളതിനാലാണ് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവില്‍ തമിഴ്നാട് കുറവുവരുത്തിയത്.

ഇടുക്കിയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു


ചെറുതോണി: ചെറിയൊരു ഇടവേളയ്ക്കുശേഷം ഇടുക്കിയില്‍ കാലവര്‍ഷം വീണ്ടും ശക്തിപ്രാപിച്ചു. ഇന്നലെ രാവിലെ ഏഴുവരെ ഇടുക്കി പദ്ധതിപ്രദേശത്ത് 45.60 മില്ലിമീറ്റര്‍ മഴ ലഭിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഒറ്റദിവസംകൊണ്ട് അരയടിയിലധികം ഉയര്‍ന്ന് 2361.22 അടിയായി. 47543.44 ദശലക്ഷം ഘനയടി വെള്ളം അണക്കെട്ടില്‍ ഇപ്പോഴുണ്ട്. സംഭരണശേഷിയുടെ 55.46 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്.

എന്നാല്‍, കഴിഞ്ഞവര്‍ഷം ഇതേദിവസത്തേക്കാള്‍ 35.54 അടി വെള്ളം കുറവാണ് അണക്കെട്ടില്‍. മൂലമറ്റം പവര്‍ഹൌസില്‍ ഇന്നലെ 5.085 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇന്നലെ പകലും ഇടുക്കിയില്‍ തോരാതെ മഴ പെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.