റവന്യൂ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതിനു പരിഹാരമുണ്ടാക്കും: മന്ത്രി അടൂര്‍ പ്രകാശ്
റവന്യൂ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതിനു പരിഹാരമുണ്ടാക്കും: മന്ത്രി അടൂര്‍ പ്രകാശ്
Saturday, August 23, 2014 12:33 AM IST
കോട്ടയം: റവന്യൂ വകുപ്പിലെ സ്പെഷല്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ഓഫീസുകള്‍ക്കു തുടര്‍ച്ചാനുമതി ഇല്ലാത്ത കാരണത്താല്‍ ശമ്പളം മുടങ്ങുന്ന വിഷയത്തില്‍ ശാശ്വതപരിഹാരമുണ്ടാക്കുമെന്നു മന്ത്രി അടൂര്‍ പ്രകാശ്. കേരള ലാന്‍ഡ് റവന്യു സ്റാഫ് അസോസിയേഷന്‍ 13-ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. രാജി, എം.കെ. കൃഷ്ണന്‍ നമ്പൂതിരി, എം.ജി. ആന്റണി, കെ.കെ. ബൈജു, ബാബു രാജേന്ദ്രദാസ്, എ.എസ്. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.


മാതൃകാ വില്ലേജ് ഓഫീസിനുള്ള അവാര്‍ഡ് തിരുവാര്‍പ്പ് വില്ലേജ് ഓഫീസര്‍ ടെനി ജോസിനു മന്ത്രി നല്‍കി. വൈകിട്ട് യാത്രയയപ്പ് സമ്മേളനവും പെന്‍ഷന്‍ വിംഗ് രൂപീകരണവും നടന്നു. ജെ. ജോസ് അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.