കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Saturday, August 23, 2014 12:31 AM IST
കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒ.എം. ജോണ്‍ ഓലിക്കല്‍ മെമ്മോറിയല്‍ മികച്ച മതാധ്യാപക അവാര്‍ഡ് തലശേരി അതിരൂപതയിലെ കവിയില്‍ കളപ്പുരയ്ക്കല്‍ കെ.വി. മാണി, തൃശൂര്‍ അതിരൂപതയിലെ സി.വി. ജോസ് ചെറുശേരി, ഇടുക്കി രൂപതയിലെ ചുമ്മാര്‍ മാത്യു എന്നിവര്‍ക്ക് നല്‍കും.

സിറിയക് കണ്ടത്തില്‍ മെമ്മോറിയല്‍ സാമൂഹ്യ സാംസ്കാരിക- കലാസാഹിത്യ അവാര്‍ഡ് ചങ്ങനാശേരി അതിരൂപതയിലെ ഈര ഇടവക വികാരിയും സെലിബ്രന്‍സ് ഇന്ത്യ ഡയറക്ടറുമായ ഫാ. ഷാജി തുമ്പേച്ചിറയിലിനു നല്‍കും. പി.സി. എബ്രാഹം പുല്ലാട്ടുകുന്നേല്‍ മെമ്മോറിയല്‍ അല്മായ പ്രേഷിതന്‍ അവാര്‍ഡിനു സിബി യോഗ്യാവീടന്‍ അര്‍ഹനായി. മികച്ച സാഹിത്യകൃതിക്കുള്ള എ.കെ.സി.സി. അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന് നല്‍കും. സമുദായ സേവനത്തിനുള്ള എ.കെ.സി.സി. അവാര്‍ഡ് കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍പ്രസിഡന്റ് എം.ഡി. ജോസഫ് മണ്ണിപ്പറമ്പിലിനാണ്.

മികച്ച സാമൂഹ്യസേവനത്തിനുള്ള എ.കെ.സി.സി. അവാര്‍ഡ് മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിലെ ടോമി മാത്യുവിനും ഫാ. സോജന്‍ ഐക്കരക്കുന്നേലിനും പാലാ മരിയ സദനത്തിലെ സന്തോഷിനും നല്‍കും. മികച്ച കായിക പ്രതിഭയ്ക്കുള്ള അവാര്‍ഡ് പാലാ സ്വദേശി ജോബി മാത്യുവിനു നല്‍കും. സാഹിത്യരംഗത്ത് സാബു ആരക്കുഴ, ആതുരസേവനരംഗത്ത് എല്‍സി സാബു, വല്‍സമ്മ തോമസ് അടിച്ചിലമായ്ക്കല്‍, കാര്‍ഷികരംഗത്ത് നിസ്തുലസേവനത്തിന് ജോബി സെബാസ്റ്യന്‍ എന്നിവര്‍ക്കു പ്രോത്സാഹന സമ്മാനങ്ങളും വിവിധ രൂപതകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പും നല്‍കും.


സെപ്റ്റംബര്‍ ആറിനു വൈകുന്നേരം നാലിനു കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ചേരുന്ന കത്തോലിക്കാ കോണ്‍ഗ്രസ് നേതൃസമ്മേളനത്തില്‍ സീറോമലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.