ലിബിയയില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു
Saturday, August 23, 2014 12:30 AM IST
തിരുവനന്തപുരം: ലിബിയന്‍ വിമതരുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പന്തളം കുടശനാട് മറ്റപ്പള്ളി സ്വദേശി സോളമന്‍ ഡാനിയേലിന്റെ മൃതദേഹം ഇന്നലെ രാവിലെ 10.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്കാരം ഇന്നു നടക്കും. സംസ്ഥാന സര്‍ക്കാരിനു വേണ്ടി നോര്‍ക്ക സിഇഒ ടി. സൂദീപ് റീത്ത് സമര്‍പ്പിച്ചു.

ലിബിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന സോളമന്‍. ആഭ്യന്തര കലാപം രൂക്ഷമായതോടെ നാട്ടിലേക്കു മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണു സോളമനു ഷെല്ലാക്രമണത്തില്‍ പരുക്കേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.