പങ്കുകച്ചവടം പറഞ്ഞു പണം തട്ടിയെന്നു പരാതി
Saturday, August 23, 2014 12:30 AM IST
കൊച്ചി: കുവൈത്തില്‍നിന്നു ഫര്‍ണീച്ചര്‍ ഇറക്കുമതി ചെയ്തു പങ്കുകച്ചവടം ചെയ്യാമെന്നു വിശ്വസിപ്പിച്ചു ചെറിയനാട് സ്വദേശിയായ എന്‍ആര്‍ഐക്കാരനില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുവൈത്തില്‍ സ്ഥിരതാമസമാക്കിയ ചെറിയനാട് പിലാശേരില്‍ അശോകനാണു തട്ടിപ്പിനിരയായതായി പരാതിയുള്ളത്. തട്ടിപ്പു നടത്തിയവരെ പോലീസ് സംരക്ഷിക്കുന്നതായും അശോകന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.


കയറ്റുമതി- ഇറക്കുമതി ലൈസന്‍സുണ്െടന്നു തെറ്റിദ്ധരിപ്പിച്ചാണു തുക കൈപ്പറ്റിയതെന്നു പരാതിക്കാരന്‍ പറയുന്നു. നോര്‍ത്ത് സ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം തട്ടിപ്പു നടത്തിയവരുടെ പേരില്‍ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തെങ്കിലും പോലീസ് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.