ഓണം സ്പെഷല്‍ ട്രെയിനുകള്‍: റിസര്‍വേഷന്‍ 23 മുതല്‍
Saturday, August 23, 2014 12:29 AM IST
കണ്ണൂര്‍: ഓണത്തിനോടനുബന്ധിച്ചു യാതക്കാരുടെ തിരക്കു പരിഗണിച്ചു സെപ്റ്റംബര്‍ മൂന്നുമുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ദക്ഷിണ റെയില്‍വേക്കു കീഴില്‍ അഞ്ചു ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. മൂന്‍കൂര്‍ റിസര്‍വേഷന്‍ ഇന്നു മുതല്‍ തുടങ്ങും.

06348 തിരുവനന്തപുരം-ചെന്നൈ ട്രെയിന്‍ സെപ്റ്റംബര്‍ മൂന്നിനു രാത്രി ഏഴിനു തിരുവനന്തപുരത്തുനിന്നു പുറപ്പെടും. പിറ്റേദിവസം രാവിലെ 11.30ന് ചെന്നൈയിലെത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സോലം, ജോളാര്‍പേട്ട, കട്ട്പാടി, ആര്‍ക്കോണം, പെരമ്പൂര്‍ എന്നിവിടങ്ങളിലാണു സ്റോപ്പുകള്‍.

06346 എറണാകുളം-ചെന്നൈ പ്രതിവാര സൂപ്പര്‍ഫാസ്റ് ട്രെയിന്‍ സെപ്റ്റംബര്‍ നാലിനും 11നും രാത്രി ഏഴിന് എറണാകുളം സെന്‍ട്രലില്‍നിന്നു പുറപ്പെടും. തിരിച്ചു 06345 ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍നിന്നും അഞ്ചിനും 12നും രാത്രി 10.30ന് ട്രെയിന്‍ യാത്ര തിരിക്കും. ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ട, കട്ട്പാടി, ആര്‍ക്കോണം എന്നിവിടങ്ങളിലാണു സ്റോപ്പുകള്‍. 06346 ഏറണാകുളം-ചെന്നൈ ട്രെയിനിനു പേരമ്പൂരിലും സ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

06306 നാഗര്‍കോവില്‍-മംഗലാപുരം (കോട്ടയം വഴി) ട്രെയിന്‍ ഏഴിനു രാത്രി ഒന്‍പതിനു നാഗര്‍കോവിലില്‍നിന്നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്ക് 12.45 ന് മംഗലാപുരത്ത് എത്തിച്ചേരും. തിരിച്ച് 06305 ട്രെയിന്‍ എട്ടിന് ഉച്ചകഴിഞ്ഞു 2.45 ന് മംഗലാപുരത്തുനിന്നു ട്രെയിന്‍ പുറപ്പെടും. കൂളിത്തുറ, പാറശാല, നെയ്യാറ്റിന്‍കര, തിരുവന്തപുരം സെന്‍ട്രല്‍, വര്‍ക്കല, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, ഷോര്‍ണൂര്‍, കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണു സ്റോപ്പ്. ഒരു എസി 2 ടയര്‍, രണ്ട് എസ് 3 ടയര്‍, 12 സ്ളീപ്പര്‍ ക്ളാസ്, മൂന്നു ജനറല്‍, രണ്ടു ലഗേജ് ബോഗികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


06801 തിരുച്ചിറപ്പള്ളി ജംഗ്ഷന്‍-മംഗലാപുരം ട്രെയില്‍ ആറിനു രാത്രി ഏഴിനു തിരുച്ചിറപ്പള്ളിയില്‍ നിന്നും പുറപ്പെട്ടു പിറ്റേദിവസം രാവിലെ ഒന്‍പതിനു മംഗലാപുരത്ത് എത്തിച്ചേരും. തിരിച്ചു 06802 ട്രെയിന്‍ മംഗലാപുരത്തു നിന്നും ഏഴിന് ഉച്ചയ്ക്കു 12.30 നു യാത്ര തിരിക്കും. പിറ്റേദിവസം രാത്രി 12.20 ന് തിരുച്ചിറപ്പള്ളിയിലെത്തും. കരൂര്‍, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഷോര്‍ണൂര്‍, കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണു ട്രെയിനിനു സ്റോപ്പുള്ളത്. ഒരു എസി 2 ടയര്‍, രണ്ട് എസ് 3 ടയര്‍, 13 സ്ളീപ്പര്‍ ക്ളാസ്, രണ്ടു ജനറല്‍, രണ്ടു ലഗേജ് ബോഗികള്‍ ട്രെയിനിലുണ്ട്.

06003 ചെന്നൈ സെന്‍ട്രല്‍-മംഗലാപുരം സൂപ്പര്‍ഫാസ്റ് ട്രെയിന്‍ നാല്, 11 തീയതികളില്‍ വൈകുന്നേരം 6.30 ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ടു പിറ്റേദിവസം രാവിലെ 11.15 ന് മംഗലാപുരത്ത് എത്തിച്ചേരും. തിരിച്ചു 06004 ട്രെയിന്‍ അഞ്ചിനും 12 നും രാവിലെ 7.45 ന് മംഗലാപുരത്തു നിന്നു പുറപ്പെടും. മൂന്ന് എസി 2 ടയര്‍, മൂന്ന് എസ് 3 ടയര്‍, 12 സ്ളീപ്പര്‍ ക്ളാസ്, രണ്ടു ജനറല്‍, രണ്ടു ലഗേജ് എന്നിങ്ങനെയാണു കോച്ച് നില. കാട്പാടി, ജോളാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഷോര്‍ണൂര്‍, കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണു സ്റോപ്പുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.