300 കോടി വായ്പയെടുക്കാന്‍ കെഎസ്ആര്‍ടിസി
Saturday, August 23, 2014 12:24 AM IST
തിരുവനന്തപുരം: പെന്‍ഷന്‍ നല്‍കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി 300 കോടി രൂപ വായ്പയെടുക്കാന്‍ കെഎസ്ആര്‍ടിസി നടപടികള്‍ ആരംഭിച്ചു. വിവിധ പൊതുമേഖലാ ബാങ്കുകളില്‍നിന്നു പണം കടമെടുക്കുന്നതിനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. ഒരു സ്ഥാപനത്തില്‍നിന്നുതന്നെ കുറഞ്ഞ പലിശയില്‍ പരമാവധി തുക എടുക്കുന്നതിനാണു തീരുമാനിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസിക്കു 300 കോടി രൂപ വായ്പയെടുക്കാന്‍ ഗാരന്റി നല്‍കുന്നതിനു മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.