തടിവ്യാപാരികളുടെ സമരം പിന്‍വലിച്ചു: പി.സി. ജോര്‍ജ്
തടിവ്യാപാരികളുടെ സമരം പിന്‍വലിച്ചു:  പി.സി. ജോര്‍ജ്
Friday, August 22, 2014 1:01 AM IST
തിരുവന്തപുരം: ഓള്‍ കേരള ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ കഴിഞ്ഞ ഒരുമാസമായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചതായി ഗവണ്‍മെന്റ് ചീഫ് വിപ്പും ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ മുഖ്യരക്ഷാധികാരിയുമായ പി.സി. ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയെത്തുടര്‍ന്നാണു സമരം പിന്‍വലിച്ചത്.

പെരുമ്പാവൂരില്‍ എത്തിക്കുന്ന റബര്‍/പാഴ്്മരങ്ങള്‍ക്ക് സ്വതന്ത്ര വിപണനം ഉറപ്പുവരുത്തുമെന്നും സെയില്‍സ് ടാക്സ്, പോലീസ്, റവന്യൂ, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്, തൊഴില്‍ തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് തടിവ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹാരം കണ്െടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും പി.സി. ജോര്‍ജ് അറിയിച്ചു.


റബര്‍/പാഴ്തടി വിപണനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റ് ചീഫ ്വിപ്പ് പി.സി. ജോര്‍ജ്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, എംഎല്‍എമാരായ സാജു പോള്‍, വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എം.പി. അബ്ദുള്‍ ഖാദര്‍, ബാബു ജോസഫ്, ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഒ.എം.സുരേഷ്, ജനറല്‍ സെക്രട്ടറി സി.എസ്.നാസര്‍, അടിമാലി, ട്രഷറര്‍ ഫിലിപ്പ് ജോസ് എന്നിവര്‍ ഉള്‍പ്പെടെ 33 അംഗ സമിതിക്ക് രൂപം നല്‍കിയതായും പി.സി. ജോര്‍ജ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.