പോലീസില്‍ നിയമംവിട്ടുള്ള സംഘടനാ പ്രവര്‍ത്തനം പാടില്ല: പി.കെ. കുഞ്ഞാലിക്കുട്ടി
Friday, August 22, 2014 12:59 AM IST
തിരുവനന്തപുരം: പോലീസില്‍ സംഘടനാ പ്രവര്‍ത്തനം ഗുണകരമാണെന്നും എന്നാല്‍ നിയമം വിട്ടുള്ള സംഘടനാ പ്രവര്‍ത്തനം സേനയ്ക്കു ഗുണകരമല്ലെന്നും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പോലീസില്‍ ധാരാളം പരിഷ്കാരങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണ്. പഴയ കാലത്തുനിന്നു വ്യത്യസ്തമായി പോലീസ് ഇപ്പോള്‍ കൂടുതല്‍ ജനസേവകരായി മാറിയിട്ടുണ്െടന്നും ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഗൌരവമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

സമ്മേളത്തോടനുബന്ധിച്ചു ജനമൈത്രി പോലീസും നിയമപരിപാലനവും റസിഡന്‍സ് അസോസിയേഷനുകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, പ്രസ്ക്ളബ് പ്രസിഡന്റ് പി.പി ജയിംസ്, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.മണികണ്ഠന്‍ നായര്‍, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.ഒ ജോസഫ് എന്നിവരും പ്രസംഗിച്ചു.


സമ്മേളനത്തിന്റെ ഭാഗമായി പോലീസ് നവീകരണവും ജനക്ഷേമവും എന്ന വിഷയത്തില്‍ ഇന്നു സെമിനാര്‍ നടക്കും. മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. നാളെ പട്ടം സെന്റ്മേരീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിനു ചേരുന്ന പൊതുസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.