ധീരമായ കാല്‍വയ്പ്: മുസ്ലിം ലീഗ്
Friday, August 22, 2014 12:31 AM IST
കോഴിക്കോട്: കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനുള്ള ധീരമായ കാല്‍വയ്പാണു യുഡിഎഫ് സര്‍ക്കാര്‍ കൈകൊണ്ടതെന്നു മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കേണ്െടന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍കൂടി പൂട്ടുമെന്നുമുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. പുതുതായി ബിവറേജസ് ഔട്ട്ലറ്റുകള്‍ അനുവദിക്കില്ലെന്നു മാത്രമല്ല, ഓരോ വര്‍ഷവും 10 ശതമാനം വീതം കുറച്ചു കൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനം ചരിത്രത്തില്‍ ഇടംപിടിക്കും. പത്തുവര്‍ഷംകൊണ്ടു കേരളത്തെ സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കെത്തിക്കാന്‍ തീരുമാനങ്ങള്‍ സഹായിക്കുമെന്നും മജീദ് പ്രസ്താവനയില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.