സത്യജിത് രാജന്‍ വ്യവസായ സെക്രട്ടറി, എം. ബീന ആരോഗ്യ സെക്രട്ടറി
Thursday, August 21, 2014 12:38 AM IST
തിരുവനന്തപുരം: സത്യജിത് രാജനെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നീണ്ട അവധി കഴിഞ്ഞു മടങ്ങിയെത്തിയതാണു സത്യജിത് രാജന്‍. ആരോഗ്യ സ്പെഷല്‍ സെക്രട്ടറിയായി ഡോ.എം.ബീനയെ നിയമിച്ചു.

ഡോ.രാജന്‍ ഖൊബ്രഗഡെയ്ക്കു കൃഷി സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. നിലവില്‍ തദ്ദേശ സെക്രട്ടറിയാണ് ഇദ്ദേഹം. നേരത്തെ കൃഷി സെക്രട്ടറിയുടെ ചുമതല കെ.ആര്‍.ജ്യോതിലാലിനായിരുന്നു. ഇദ്ദേഹം പൊതുഭരണ വകുപ്പിന്റെയും ഫിഷറീസിന്റെയും ചുമതലയില്‍ തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.