ബാര്‍ പരിശോധനയ്ക്ക് ഒരു തടസവുമില്ലെന്നു മുഖ്യമന്ത്രി
ബാര്‍ പരിശോധനയ്ക്ക് ഒരു തടസവുമില്ലെന്നു മുഖ്യമന്ത്രി
Thursday, August 21, 2014 12:36 AM IST
തിരുവനന്തപുരം: അടച്ചു പൂട്ടിയ 418 ബാറുകളുടെ ഗുണനിലവാരം സംബന്ധിച്ചു പരിശോധന നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു തടസവുമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്തെങ്കിലും തടസമുണ്േടാ എന്ന ചോദ്യത്തിനു മറുപടിയായാണു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

സാമ്പത്തികം ഉള്‍പ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്നു പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി കെ.എം. മാണി ഡല്‍ഹിക്കു പോയതിനാലാണ് ഈ വിഷയങ്ങള്‍ ഇന്നലെ ചര്‍ച്ചയ്ക്കെടുക്കാതിരുന്നത്. ഇന്നത്തെ യോഗത്തില്‍ കെഎസ്ആര്‍ടിസി, ഓണക്കാലത്ത് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ് എന്നിവയ്ക്കു സാമ്പത്തിക സഹായം, കെഎസ്ഇബിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.