പെന്‍ഷന്‍ പ്രായം: സമരത്തിനു യൂത്ത് കോണ്‍ഗ്രസ്
പെന്‍ഷന്‍ പ്രായം: സമരത്തിനു യൂത്ത് കോണ്‍ഗ്രസ്
Thursday, August 21, 2014 12:28 AM IST
തൃശൂര്‍: പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുതെന്നാവശ്യപ്പെട്ടു സെപ്റ്റംബര്‍ രണ്ടിനു സെക്രട്ടേറിയറ്റിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്തില്‍ സമരം നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. എല്‍ഡിസി, എല്‍ജിഎസ് റാങ്ക് ഹോള്‍ഡര്‍മാരെയും സംഘടിപ്പിച്ചാണു യൂത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ സമരത്തിനിറങ്ങുന്നത്.

ഇടതുസര്‍ക്കാരിന്റെ കാലത്തു പെന്‍ഷന്‍പ്രായം 55 ആയി ഏകീകരണം നടത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെന്‍ഷന്‍ ഏകീകരണത്തിലെ പാകപ്പിഴയായിരുന്നത് 56 ആയി ഉയര്‍ത്തി നിജപ്പെടുത്തിയിരുന്നു. അന്ന് എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥയില്‍ അത് അനിവാര്യമാണെന്നു വന്ന ഘട്ടത്തില്‍ അംഗീകരിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നീക്കം നടക്കുന്നു.


കെഎസ്എഫ്ഇയില്‍ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നു സര്‍ക്കാരിലേക്കു ശിപാര്‍ശ പോയിട്ടുണ്ടý്. ഇതു സര്‍ക്കാര്‍ അംഗീകരിക്കരുതെന്നു ഡീന്‍ ആവശ്യപ്പെട്ടു. റാങ്ക് ലിസ്റുകളുടെ കാലാവധി നീട്ടണം. ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്വൈസ് മെമ്മോ അയയ്ക്കുന്ന കാര്യത്തില്‍ പിഎസ്സി കടുത്ത അലംഭാവമാണു കാണിക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നുള്ളതു സര്‍ക്കാര്‍ ഉത്തരവാക്കണം. സേവനാവകാശ നിയമപരിധിയില്‍ ഇത് ഉള്‍പ്പെടുത്തണം.

മുഖ്യമന്ത്രിയോടു സാധാരണക്കാരനു സംവദിക്കാനുള്ള മാധ്യമമായിരുന്ന ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന സുതാര്യകേരളം പരിപാടിക്കു വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഡീന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.