തടിക്കച്ചവടക്കാരും മില്ലുകാരും സഹകരിക്കണം: മുഖ്യമന്ത്രി
തടിക്കച്ചവടക്കാരും മില്ലുകാരും സഹകരിക്കണം: മുഖ്യമന്ത്രി
Thursday, August 21, 2014 12:26 AM IST
തിരുവനന്തപുരം: തടി കച്ചവടക്കാരും സോമില്ലുകാരും പരസ്പരം സഹകരിച്ചാല്‍ മാത്രമേ വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കൂയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

തിരുവനന്തപുരത്തു തടി വ്യവസായവുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. കച്ചവടക്കാര്‍ക്കു തടി ഇഷ്ടമുള്ളിടത്തു കൊടുക്കാം. അവര്‍ക്ക് അതിനുള്ള സ്വാതന്ത്യ്രം ഉണ്ട്. അതുപോലെ സോമില്ലുകാര്‍ക്കു തടി വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം ഉണ്ട്.

പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള വ്യവസായവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ എംഎല്‍എമാരായ സാജു പോള്‍, അന്‍വര്‍ സാദത്ത്, വി.പി.സജീന്ദ്രന്‍, ബാബു ജോസഫ്, എം.പി.അബ്ദുള്‍ ഖാദര്‍, ചീഫ് വിപ്പ് പി.സി.ജോര്‍ജ്, പി.പി.തങ്കച്ചന്‍ എന്നിവരടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംഘടിതമായി ഒരു വിഭാഗത്തിനു തടി കൊടുക്കില്ലെന്നു കച്ചവടക്കാരും വാങ്ങില്ലെന്നു പ്ളൈവുഡുകാരും വാശിപിടിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.