പട്ടയം യുഡിഎഫിന്റെ പ്രഖ്യാപിത നയം: സുധീരന്‍
പട്ടയം യുഡിഎഫിന്റെ  പ്രഖ്യാപിത നയം: സുധീരന്‍
Thursday, August 21, 2014 12:23 AM IST
കൊച്ചി: മലയോര കര്‍ഷകര്‍ക്കു പട്ടയം ലഭ്യമാക്കുകയെന്നതു യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റെയും പ്രഖ്യാപിത നയമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇതുസംബന്ധിച്ചുള്ള ആശങ്കകള്‍ ദൂരീകരിക്കപ്പെട്ടുകഴിഞ്ഞു.

തെരഞ്ഞെടുപ്പു സമയങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യംവച്ചു ഗുണഭോക്താക്കളായ കര്‍ഷകര്‍ക്കു പട്ടയം ലഭിക്കരുതെന്നു ചിലര്‍ ആഗ്രഹിച്ചു. അതാണു കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളകളില്‍ നാം കണ്ടത്. അങ്ങനെയുള്ള ചില ആളുകളുടെ ഇടപെടല്‍ ചില തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കിയിരുന്നു. എത്രയുംവേഗം പട്ടയം അര്‍ഹരായവര്‍ക്കു കിട്ടണമെന്നാണു സര്‍ക്കാരിന്റെ ആഗ്രഹം. പട്ടയം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാക്കുന്നതിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റവന്യു മന്ത്രി അടൂര്‍ പ്രകാശും പങ്കെടുത്ത പാര്‍ട്ടിയുടെ ഉന്നതതല യോഗം തീരുമാനം എടുത്തതായും സുധീരന്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.