ബിപിസിഎല്‍ ഇന്ധനനീക്കം നിലച്ചു
ബിപിസിഎല്‍ ഇന്ധനനീക്കം നിലച്ചു
Wednesday, August 20, 2014 11:52 PM IST
കൊച്ചി: ടാങ്കര്‍ ലോറി തൊഴിലാളികളുടെ പണിമുടക്കു മൂലം ഇരുമ്പനം ബിപിസിഎലില്‍നിന്നു ള്ള ഇന്ധനനീക്കം നിലച്ചു. എട്ടു ജില്ലകളില്‍ ഇന്ധനക്ഷാമം ഉണ്ടാകും. ടാങ്കര്‍ ലോറി വര്‍ക്കേഴ്സ് യൂണിയന്റെ (സിഐടിയു) ആഭിമുഖ്യത്തില്‍ 150ലധികം ടാങ്കര്‍ ലോറികളിലെ തൊഴിലാളികളാണു തിങ്കളാഴ്ച അര്‍ധരാത്രി പണിമുടക്കു തുടങ്ങിയത്.

വയനാട്, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലെ പമ്പുകളിലേക്കാണു പ്രധാനമായും ഇരുമ്പനം ബിപിസിഎലില്‍നിന്ന് ഇന്ധനം വിതരണം ചെയ്യുന്നത്. നൂറിലധികം ലോഡ് ഇന്ധനം നിത്യവും വിതരണം ചെയ്യുന്ന കേന്ദ്രമാണിത്. യൂണിയന്‍ നേതാക്കളും ടാങ്കര്‍ ലോറി ഉടമകളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.